മോഹങ്ങള്‍
കവിത
റോയ് പാനികുളം
മേഘങ്ങള്‍ക്കുണ്ടൊരു
മോഹം,
കാറ്റിലലിഞ്ഞു
നടക്കാന്‍ മോഹം.
കുഞ്ഞുങ്ങള്‍ക്കുണ്ടൊരു
മോഹം,
ഓടി നടന്നു
കളിയ്ക്കാന്‍ മോഹം.
പൂച്ചക്കുണ്ടൊരു
മോഹം,
പാത്തുപതുങ്ങി
നടക്കാന്‍ മോഹം.
നായക്കുണ്ടൊരു
മോഹം,
നാടു നിരങ്ങി
നടക്കാന്‍ മോഹം.
മോഹങ്ങള്‍ക്കുണ്ടൊരു
മോഹം,
മോഹിതമായൊരു
മോഹം.
മോഹിതമായൊരു
മോഹമതല്ലോ!
ജീവിതമെന്നൊരു
വ്യാമോഹം...
No comments:
Post a Comment